ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രത്യേക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍ററുകള്‍; നിർദ്ദേശമായി

fltc-25
SHARE

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കായി കോഴിക്കോട് പ്രത്യേക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍ററുകള്‍ തുറക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. 

നിലവില്‍ ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ചിലത് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കായി പ്രത്യേക ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റാനാണ് നിര്‍ദേശം. ‌കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും ഭൂരിഭാഗം പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. ഇത്തരം രോഗികള്‍ക്ക് പ്രത്യേക ചികില്‍സ ആവശ്യമില്ല. അതിനാല്‍ തന്നെ വീടുകളില്‍ തുടരാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇക്കൂട്ടത്തിലുള്ള പലര്‍ക്കും വീടുകളില്‍ തുടരാന്‍ മതിയായ സൗകര്യം ഇല്ലാത്തവരാണ്. ഇത് മനസിലാക്കിയാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. 

പ്രത്യേക കോവിഡ് സെന്‍ററില്‍ നോഡല്‍ ഓഫിസറെയും ശുചീകരണ തൊഴിലാളികളെയും വളണ്ടിയര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കും. ഭക്ഷണം കുടുംബശ്രീ യൂണിറ്റുകള്‍ വഴി എത്തിക്കണമെന്നുമാണ് നിര്‍ദേശം. 

MORE IN NORTH
SHOW MORE
Loading...
Loading...