കവണക്കല്ലിൽ ഷട്ടർ പരിപാലനത്തിന് ആളില്ല; ഗുരുതര പ്രതിസന്ധി

chaliyar-25
SHARE

ചാലിയാറിന് കുറുകെയുളള മലപ്പുറം ഊര്‍ക്കടവ് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ പരിപാലനത്തിന് ജീവനക്കാരില്ലാത്ത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നു. പുഴയില്‍ അപകടമുണ്ടായാലും ജലനിരപ്പ് ഉയര്‍ന്നാലും ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും യഥാസമയം ആളില്ലാത്തതാണ് പ്രശ്നം.

ചാലിയാറിന് കുറുകെ നിര്‍മിച്ച കവണക്കല്ല് റഗുലേറ്ററിന്റെ പരിപാലനത്തിനായി 4 ജീവനക്കാരെ നിയമിച്ചിരുന്നു. 2 തസ്തികകള്‍ ഒഴിവാക്കിയതിനൊപ്പം ബാക്കിയുണ്ടായിരുന്ന 2 ജീവനക്കാര്‍ വിരമിച്ചതോടെയാണ് റഗുലേറ്ററിന്റെ ജോലികള്‍ക്കായി ആളില്ലാതായത്. ചാലിയാറില്‍ അപകടമുണ്ടായാല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതുണ്ട്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരും. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളിലൊന്നും ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും ജീവനക്കാരില്ലാത്തതാണ് വിഷമമുണ്ടാക്കുന്നത്.  ജലസേചന വകുപ്പിന്റെ ജീവനക്കാര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയാണ് നിലവിലുളള പരിപാലനം. 

വൈദ്യുതി ഇല്ലെങ്കില്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പകരം സംവിധാനമായി ജനറേറ്ററുമില്ല. കഴിഞ്ഞ ദിവസം ഷട്ടര്‍ ഉയര്‍ത്താന്‍ വൈകിയതുകൊണ്ട് ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ജലനിരപ്പിന്റെ റീഡിങ് യഥാസമയം  രേഖപ്പെടുത്താനും വെളിച്ചം ഉറപ്പാക്കാനും നിലവില്‍ സംവിധാനങ്ങളില്ല.

MORE IN NORTH
SHOW MORE
Loading...
Loading...