ഇടിഞ്ഞുവീഴാറായി പട്ടുവം പോസ്റ്റോഫീസ്; ഭീതിയോടെ ജീവനക്കാര്‍

post-25
SHARE

കാലപ്പഴക്കത്താല്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് കണ്ണൂര്‍ പട്ടുവം പോസ്റ്റോഫീസ് കെട്ടിടം. ചെറിയ മഴയത്തുപോലും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

പട്ടുവം പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് എഴുപതു വര്‍ഷം പഴക്കമുണ്ട്. കെട്ടിടത്തില്‍ നാല്‍പതു വര്‍ഷമായി പോസ്റ്റോഫീസ് തുടങ്ങിയിട്ട്. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ കെട്ടിടത്തില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ചുമരുകള്‍ വിണ്ടുകീറി. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് മേല്‍ക്കൂര.

ചോര്‍ച്ച കാരണം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. ചുമരിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ ഷോക്കേല്‍ക്കുന്നതും പതിവാണ്. ജിവന്‍ പണയം വച്ചാണ് ആറു ജീവനക്കാരും ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും ജീവന് ഭീഷണിയാണ് കെട്ടിടം. പോസ്റ്റോഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ചോര്‍ച്ച കാരണം ഫയലുകള്‍ നശിക്കുന്നുണ്ട്. ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. പുതിയ കെട്ടിടം ലിഭിക്കാത്തതിനാലാണ് ഓഫിസ് മാറ്റാത്തതെന്ന് അധികൃതര്‍ അറിയിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...