പെപ്സി കമ്പനിയിലെ തൊഴിലാളി പ്രശ്നം; സർക്കാർ ഇടപെടണമെന്ന് ആവശ്യം

pepsi-25
SHARE

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനിയിലെ തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്ന് പരാതി. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് പേരിനുവേണ്ടി ചില ചര്‍ച്ചകള്‍ നടത്തിയത്. സ്ഥാപനം അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചെങ്കിലും വ്യവസായവകുപ്പ് ഇടപെടണമെന്നാണ് െതാഴിലാളികളുടെ ആവശ്യം.

തൊഴിലാളി സമരവും ഉദ്യോഗസ്ഥരെ മര്‍ദിച്ചതുമൊക്കെ ഉണ്ടായപ്പോള്‍ സ്ഥാപനത്തിന് പൂട്ടിടാന്‍ ജനുവരിയില്‍ തന്നെ മാനേജ്മെന്റ് ആലോചിച്ചെന്നാണ് വിവരം. പ്രശ്നപരിഹാരത്തിന് വ്യവസായ,തൊഴില്‍, പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യമായ ഇടപെടലും ഉണ്ടായില്ല. സമരം മാത്രമല്ല അടച്ചുപൂട്ടലിന് കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കുപ്പിവെളളത്തിന്റെ വില സര്‍ക്കാര്‍ കുറച്ചതിനാല്‍ കമ്പനിക്ക് വരുമാനത്തില്‍ കുറവുണ്ടായി. 

അടച്ചുപൂട്ടല്‍ നോട്ടീസ് പതിച്ചെങ്കിലും തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഇടപെടണം. കിന്‍ഫ്രയുടെ നാല്‍പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് രണ്ടായിരത്തില്‍ തുടങ്ങിയ സ്ഥാപനമാണ് പെപ്സി പ്ളാന്റ്. കഴിഞ്ഞവര്‍ഷമാണ് പെപ്സി ഉല്‍പ്പാദനവും വിതരണവും വരുണ്‍ബ്രൂവറീസിന് കൈമാറിയത്. 

MORE IN NORTH
SHOW MORE
Loading...
Loading...