സൗജന്യമായി ഭൂമി വിട്ടുനല്‍കില്ല; മലയോരഹൈവേ നിര്‍മാണം പ്രതിസന്ധിയിൽ

hillway-07
SHARE

കോഴിക്കോട് ജില്ലയില്‍ മലയോരഹൈവേ നിര്‍മാണം പ്രതിസന്ധിയില്‍. സൗജന്യമായി ഭൂമി വിട്ടുനല്‍കാനാവില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തതാണ് കാരണം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുനൂറോളം കുടുംബങ്ങള്‍ കോടതിയെ സമീപിച്ചു.

ഒരുമാസം മുന്‍പാണ് മലയോര ഹൈവേ നിര്‍മാണം തുടങ്ങിയത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് അധികൃതരും രാഷ്ട്രീയനേതാക്കളും ഇടപെട്ട് പാതയ്ക്കാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചില വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ നിയമം പാലിക്കണമെന്ന ഉത്തരവും  നല്‍കി. റോഡ് വികസനത്തിനായി പലവട്ടം ഭൂമി സൗജന്യമായി വിട്ടുനല്‍കിയവരാണ് ഇവിടെയുള്ളവിരിലേറെയും.

ഏഴുവര്‍ഷംമുന്‍പ് നിര്‍മിച്ച പുലിക്കയം മീന്‍മുട്ടികവല റോഡ് പൊളിക്കുന്നതിനെയും നാട്ടുകാര്‍ എതിര്‍ക്കുന്നു. രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആരംഭിച്ച ജോലികള്‍ നീണ്ടുപോകാനും ഈ എതിര്‍പ്പുകള്‍ കാരണമാകും.

MORE IN NORTH
SHOW MORE
Loading...
Loading...