ഡാം തുറന്നു വിട്ടു; കൃഷി നാശം: നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Daam-nashtam
SHARE

വയനാട് പടിഞ്ഞാറത്തറയിൽ വെള്ളം കയറി കൃഷി നശിച്ചതിനു ബാണാസുര സാഗർ ഡാം അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ആശാസ്ത്രീയമായിട്ടാണ് വൈദ്യുതി വകുപ്പിന്റെ അണക്കെട്ടിൽ നിന്നും  വെള്ളം തുറന്നു വിടുന്നതെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ആരോപിക്കുന്നു. ഹെക്ടർ കണക്കിന് നെൽകൃഷിയാണ് ഇവിടെ വെള്ളത്തിലായത്.   

മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഇക്കുറി ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. ജനങ്ങൾ ജാഗ്രത പുലർത്തിയെങ്കിലും നെൽകൃഷി നശിച്ചു. പറിച്ചു നട്ടു കുറച്ചു ദിവസങ്ങൾ മാത്രമായ കൃഷിക്ക് നഷ്ടപരിഹാരം ലഭിക്കാൻ സാങ്കേതിക തടസങ്ങളുണ്ട്. 

നഷ്ടപരിഹാരം ഡാം അധികൃതർ നൽകണമെന്നാണ് ആവശ്യം. ഡാമിൽ നിന്നും വേനൽകാലത്തു കർഷകർക്ക് വെള്ളം ലഭ്യമാക്കണമെന്ന് കരാറുണ്ട്. എന്നാൽ ഇത് പാലിക്കുന്നില്ലെന്നും  മഴ പെയ്യുമ്പോൾ പെടുന്നനെ വെള്ളം തുറന്നു വിടുന്നു എന്നുമാണ്  ആക്ഷേപം.  

പടിഞ്ഞാറത്തറയിൽ മാത്രം എൺപതു ഹെക്ടറോളം കൃഷി വെള്ളത്തിലാണ്. ഇതിൽ ഭൂരിഭാഗവും നെല്ലാണ്. 

MORE IN NORTH
SHOW MORE
Loading...
Loading...