പാലക്കാട് പഞ്ചായത്തിലെ കുമരനല്ലൂരിൽ തെരുവ് നായകളുടെ ആക്രമണം

dogkumaranellur-04
SHARE

പാലക്കാട് കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂരിൽ തെരുവ് നായകളുടെ ആക്രമണം. ഒരു പെൺകുട്ടി ഉൾപ്പടെ നാലു പേർക്ക് പരുക്കേറ്റു.

കുമരനല്ലൂർ വേഴൂർകുന്നിലാണ് തെരുവ് നായ്ക്കളുടെ ശല്യം. കഴിഞ്ഞ ദിവസം  വേഴൂർക്കുന്ന് സ്വദേശി സുർജിത്ത് പുലാശ്ശേരിക്ക് പരുക്കേറ്റു. കള്ളിക്കുന്ന് സ്വദേശി വള്ളിക്കാട്ടുപടി സന്ദീപ് വീട്ടിനകത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് തെരുവ്നായ ആക്രമിച്ചത്. സന്ദീപിൻ്റെ കയ്യിൽ സാരമായ പരിക്കേറ്റു. പരുക്കേറ്റവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. 

നായ്ക്കളുടെ ശല്യം കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാകുന്നില്ല. നായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...