പക്രന്തളം ചുരം റോഡ് നവീകരണം ഇഴയുന്നു; പതിവായി ഗതാഗതതടസ്സം

pakramthalamroad
SHARE

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പക്രന്തളം ചുരം റോഡ് നവീകരണം ഇഴയുന്നു. ഓവുചാല്‍ നിര്‍മാണവും വീതികൂട്ടുന്ന പണികളും എങ്ങുമെത്തിയില്ല. അറ്റകുറ്റപ്പണി പലപ്പോഴും തടസപ്പെടുന്നതിനാല്‍ ചുരമിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നതും പതിവാണ്. 

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നിരവധി യാത്രികരാണ് വയനാട്ടിലേക്കെത്താന്‍ പക്രന്തളം റോഡിനെ ആശ്രയിക്കുന്നത്. മൈസൂരിലേക്കുള്‍പ്പെടെ എളുപ്പമാര്‍ഗം. റോഡിന്റെ വീതികുറവാണ് യാത്രാതടസത്തിനും ഗതാഗതക്കുരുക്കിനും പ്രധാന കാരണം. നിരന്തര ആവശ്യത്തിനൊടുവില്‍ ഒരുവര്‍ഷം മുന്‍പ് റോഡ് വീതികൂട്ടി യാത്രാസൗകര്യമുയര്‍ത്താന്‍ തീരുമാനിച്ചു. സ്ഥലം വിട്ടുനല്‍കാന്‍ പലരും തയാറായെങ്കിലും തുടര്‍നടപടി വൈകുന്നുവെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷമായി റോഡ് റീ ടാറിങോ ഓവുചാല്‍ നവീകരിക്കുകയോ ചെയ്തിട്ടില്ല. ഇതെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ പതിവായി. 

സംരക്ഷണഭിത്തികള്‍ തകര്‍ന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. പക്രന്തളം റോഡിനെ കോഴിക്കോട് മൈസൂര്‍ റോഡായി ഉയര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. 

MORE IN NORTH
SHOW MORE
Loading...
Loading...