കാട്ടാനഭീതിയിൽ പുറത്തേക്കിറങ്ങാതെ ചേലക്കടവ്; പരാതിയിൽ നടപടിയില്ല

elephant-wb
SHARE

മലപ്പുറം മൂത്തേടം ചേലക്കടവിലെ ജനവാസമേഖലയില്‍ പതിവായെത്തുന്ന കാട്ടാനക്കൂട്ടത്തെ പേടിച്ച് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍. പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തിയാണ് ആനക്കൂട്ടം മടങ്ങാറുളളത്.

നെല്ലിക്കുത്ത് വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം പുന്നപ്പുഴ നീന്തിക്കയറിയാണ് ചേലക്കടവിലെത്തുന്നത്. കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്ത് കാട്ടനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. ഒരു കൊമ്പനടക്കം മൂന്നാനകളാണ് പതിവായെത്തുന്നത്. നാട്ടുകാരില്‍ പലരും തലനാരിഴയ്ക്കാണ് ആനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാറുളളത്. 

കൊരട്ടിക്കല്‍ രാജു, ശ്രീകോവില്‍ രാജപ്പന്‍, കെ.ജെ. തങ്കപ്പന്‍ എന്നിവരുടെ കായ്ഫലമുളള തെങ്ങും വാഴയും ഉള്‍പ്പടെ നശിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. രാത്രി സമയങ്ങളിലും നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്.കാട്ടാനശല്ല്യത്തിന് പരിഹരം ആവശ്യപ്പെട്ട് വനംഉദ്യോഗസ്ഥരോട് പരാതി പറഞ്ഞ് നാട്ടുകാര്‍ മടുത്തു.

MORE IN NORTH
SHOW MORE
Loading...
Loading...