മുഖംമാറാനൊരുങ്ങി കല്‍പ്പറ്റ; അലൈന്‍മെന്‍റില്‍ മാറ്റം വരുത്തുന്നെന്ന് ആക്ഷേപം

townwork-01
SHARE

വയനാട് കൽപ്പറ്റ ടൗണിന്റെ മുഖം മാറുന്നു. നടപ്പാതകളുടെ ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അലൈന്‍മെന്റുകളില്‍ മാറ്റം വരുത്തുന്നെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

12 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടക്കുന്നത്. രണ്ടാം ഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കൈനാട്ടി മുതല്‍ നാലുകിലോമീറ്ററോളം വരെയുള്ള റോഡിന് വീതി കൂട്ടും. അഴുക്കുചാല്‍ നിര്‍മ്മിക്കുന്നതിന്റെയും നടപ്പാതയുടെയും ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടൈല്‍ പാകുന്നതിനും ഇരുവശത്തും അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. റോഡ് വീതികൂട്ടുന്നതിന് ദേശീയപാത അതോറിറ്റി കൂടി സാമ്പത്തിക സഹായം നല്‍കും. പൂർത്തിയാകുന്നതോടെ ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നു എന്നാണ് പ്രതിപക്ഷമായ യുഡിഎഫിന്റെ ആക്ഷേപം. വ്യാപരസ്ഥാപനങ്ങളുടെയും മറ്റും ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. പ്രവൃത്തികള്‍ക്ക് ഒട്ടും വേഗതയില്ല എന്ന പരാതിയുമുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...