മാർക്കറ്റ് റോഡ് തുറക്കാത്തതിനെതിരെ പ്രതിഷേധം; പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികൾ

vadakara-wb
SHARE

കോഴിക്കോട് വടകരയിലെ മാര്‍ക്കറ്റ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്നായിരുന്നു റോഡ് അടച്ചത്.കണ്ടെയിന്‍മെന്റ് സോണ്‍ നീക്കിയിട്ടും റോഡ് തുറക്കാത്തതിനെതിരെ കൂടുതല്‍  പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍

വടകര പഴയ ബസ് സ്റ്റാന്‍ഡു പരിസരത്തെ മാര്‍ക്കറ്റ് റോഡാണിത്.ഇത് അടച്ചിട്ടിട്ട് ഒരുമാസമായി . നിലവില്‍ ഈ പ്രദേശം കണ്ടെയിന്‍മെന്റ് സോണല്ല.എന്നിട്ടും റോഡ് അടച്ചതിനെതിരെയാണ് വ്യാപാരികള്‍ രംഗത്തെത്തിയത്.രണ്ടു തവണ ഇത്തരത്തില്‍ റോഡ് അടച്ചിരുന്നു.വ്യാപാരികളെ 

എന്നപോലെ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരെയും ഇത് പ്രയാസത്തിലാക്കുന്നു.ചരക്കിറക്കത്തിനും തടസമുണ്ട്റോഡ് അടച്ചതിനാല്‍ മറ്റിടങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷം. വ്യാപാരികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതാണ് .എന്നാല്‍ ഈ പ്രശ്നത്തിന് പരിമുണ്ടായില്ല.

MORE IN NORTH
SHOW MORE
Loading...
Loading...