കൊടുവള്ളി ബൈപ്പാസിനെപ്പറ്റി ഒന്നും അറിയിച്ചില്ല; നഗരസഭ ഭരണസമിതിയുടെ പരാതി

koduvally-wb
SHARE

കോഴിക്കോട് കൊടുവള്ളി ബൈപ്പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതര്‍ അറിയിക്കുന്നില്ലെന്ന പരാതിയുമായി നഗരസഭ ഭരണസമിതി. ഭൂമിയേറ്റെടുക്കല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന പദ്ധതിക്കെതിരെ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നതോടെയാണ് ആരോപണവുമായി ഭരണസമിതി രംഗത്തെത്തിയത്. 

മേല്‍പാലവും തുരങ്കവും ഉള്‍പ്പെടുന്ന പദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും ചര്‍ച്ചകള്‍ ശക്തമായതോടെയാണ് നഗരസഭ നിലപാട് അറിയിച്ചത്. തുരങ്കപാത ഒഴിവാക്കി, നിലവിലെ പാത വീതികൂട്ടിയാല്‍ മതിയെന്ന് ഒരു വിഭാഗം പറയുന്നു. നാല് വര്‍ഷം മുന്‍പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ പറയാത്ത അഭിപ്രായങ്ങളാണ് പദ്ധതി നടത്തിപ്പിലേക്ക് എത്തിയപ്പോള്‍  ഉന്നയിക്കുന്നതെന്ന് സ്ഥലം എംഎല്‍എ കുറ്റപ്പെടുത്തുന്നു. കലക്ടറാണ് പദ്ധതിയുടെ കാര്യങ്ങള്‍ നഗരസഭയെ അറിയിക്കേണ്ടതെന്നും കരാട്ട് റസാഖ് പറയുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...