നന്തി-ചെങ്ങോട്ടുകാവ് ബൈപാസിനായി ടെണ്ടർ; പ്രതിഷേധം ശക്തമാകുന്നു

nandibypass-
SHARE

കോഴിക്കോട് നന്തി -ചെങ്ങോട്ടുകാവ് ബൈപാസിനായുള്ള ടെണ്ടര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൈപാസ് നിര്‍മാണത്തില്‍ നിന്നു ദേശീയപാതാ അതോറിറ്റി പിന്‍മാറണമെന്നാവശ്യപ്പെട്ട് വീണ്ടും സമരമാരംഭിക്കാന്‍ ഒരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. അതേസമയം നന്തി മേല്‍പ്പാലത്തിലെ  

നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ11.68 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മാണം. ഇതിനായുള്ള ടെന്‍ഡര്‍ നടപടി ആരംഭിക്കാനാണ് തീരുമാനിച്ചത്. ഭൂമി നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ ഇതുവരെ തീരമാനമായിട്ടില്ല. 600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. 

എന്നാല്‍ നന്തി മേല്‍പ്പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാ്‍ മേല്‍പ്പാലം വേണമെന്നാണ് ഒരു വിഭാഗം പറയുന്നത്.തിരക്കുള്ള സമയങ്ങളില്‍ മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക്. മേല്‍പ്പാലത്തില്‍ കുഴികള്‍ രൂപപ്പെടുന്നതും ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...