വാടക പ്രശ്നത്തിൽ തീർപ്പായി; പൂട്ടിക്കിടന്ന മഹിളാമാൾ തുറന്നു

mahilamallopen-2
SHARE

നടത്തിപ്പുകാരും സംരംഭകരും തമ്മിലുള്ള വാടക തർക്കത്തെ തുടർന്ന് പൂട്ടിക്കിടന്ന കുടുംബശ്രീയുടെ കോഴിക്കോട്ടെ മഹിളാമാൾ തുറന്നു. വാടക പ്രശ്നത്തിൽ തീരുമാനം ആയതിനുശേഷം പുതിയ ഉൽപന്നങ്ങൾ കടകളിലെത്തിക്കാമെന്ന തീരുമാനത്താലാണ് സംഭരംഭകരായ വനിതകൾ. മനോരമ ന്യൂസ് നടത്തിയ തുടർച്ചയായ ഇടപെടലാണ് ചർച്ചകൾ നടത്തി മാൾ തുറക്കാൻ അധികൃതരെ നിർബന്ധിതരാക്കിയത്. 

  

വാർത്ത ഫലം കണ്ടു. അങ്ങനെ കരിഞ്ഞു പോയ ചിറകുകൾക്ക് ജീവനേകാൻ ഒടുവിൽ സർക്കാർ സംവിധാനം തയ്യാറായി. ആദ്യം മടിച്ചുനിന്ന ജില്ലാ ഭരണകൂടവും കോർപറേഷനും കുടുംബശ്രീയുമെല്ലാം ചർച്ചകൾ നടത്തി മാൾ തുറക്കണമെന്ന പൊതുവായ തീരുമാനത്തിലെത്തി. ഇതിനിടയിൽ നടത്തിപ്പുകാരായ യൂണിറ്റി ഗ്രൂപ്പിനും വനിതാ വ്യാപാരികൾക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പൂട്ടിക്കിടന്ന മാളിലുള്ള സാധനങ്ങൾ കാലാവധി കഴിഞ്ഞും എലി കിടിച്ചും നശിച്ചുപോയി.

വാടക കുറയ്ക്കുന്ന കാര്യത്തിൽ കെട്ടിട ഉടമയുമായുള്ള ചർച്ച തുടരുകയാണ്. കച്ചവടക്കാരായ വനിതകൾ യൂണിറ്റി ഗ്രൂപ്പിന് നൽകാനുള്ള വാടക കുടിശികയുടെ കാര്യത്തിലും ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. 

MORE IN NORTH
SHOW MORE
Loading...
Loading...