അപ്രതീക്ഷിത രാഷ്ട്രീയനീക്കം; ഈശ്വരിരേശൻ സിപിഐ വിട്ട് കോൺഗ്രസിലേക്ക്

easwarydesan01
SHARE

അട്ടപ്പാടിയിലെ ആദിവാസി വനിതാ നേതാവ് ഈശ്വരിരേശന്റെ രാഷ്ട്രീയചുവടുമാറ്റം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് ഉണര്‍വും ഇടതുമുന്നണിക്ക് ക്ഷീണവുമായി. സിപിെഎയിലെ അഭിപ്രായവ്യത്യാസവും സിപിഎമ്മിന്റെ നീരസുമാണ് ഇൗശ്വരി രേശന്റെ രാജിക്ക് കാരണം. 

തദ്ദേശതിര‍ഞ്ഞെടുപ്പ് വരാനിരിക്കെ അട്ടപ്പാടിയിലെ അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങളിലൊന്നാണ് ഇൗശ്വരി രേശന്‍ സിപിെഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 95 ല്‍ രാഷ്ട്രീയത്തിലിറങ്ങിയ അഗളി കൂക്കംപാളയം ഊരിലെ ഈശ്വരിരേശന്‍ സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ വനിത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റാണ്. ബ്ലോക്ക്പഞ്ചായത്തംഗം, ജില്ലാപഞ്ചായത്തംഗം എന്നിങ്ങനെ അഞ്ചില്‍ നാലു തിരഞ്ഞെടുപ്പുകളിലും ജയിച്ചു. സിപിെഎയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം വരെയായെങ്കിലും അടുത്തിടെ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസവും സിപിഎമ്മിന്റെ നീരസവും ഇൗശ്വരിയെ ഒറ്റപ്പെടുത്തി. തന്റെ വാര്‍ഡിന്റെ മേല്‍നോട്ടം പോലും പാര്‍ട്ടി ഇടപെട്ട് മാറ്റിയെന്നാണ് ഇൗശ്വരിയുടെ പരാതി.

സിപിെഎയ്ക്ക് വേരോട്ടമുളള അട്ടപ്പാടിയില്‍ ഇൗശ്വരി രേശന്റെ ജനസമ്മിതി നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഒരുവര്‍ഷത്തിലധികമായി ഇൗശ്വരി രേശന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് സിപിെഎ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

MORE IN NORTH
SHOW MORE
Loading...
Loading...