കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തില്‍; നശിപ്പിച്ചത് ഏക്കർ കണക്കിന് കൃഷി

kanathukattana-03
SHARE

കാസര്‍കോടിന്‍റെ മലയോര മേഖലകളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങുന്നു. കാനത്തൂരില്‍ ഇന്നലെ ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു. വലിയ കിടങ്ങുകളും സോളര്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങളും ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 

ഈ കാണുന്ന കൃഷിയെല്ലാം കാട്ടാന നശിപ്പിച്ചതാണ്. കവുങ്, വാഴ, തെങ്ങ്, ജാതിക്ക, കൊക്കോ, കുരുമുളക് എന്നിങ്ങനെ കണ്ണില്‍ കണ്ടതെല്ലാം കാട്ടാനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ദേലംപാടി, കാറടുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലാണ്  കാട്ടാന ശല്യം വ്യാപകമായുള്ളത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കാനത്തൂരിലും, കണ്ണാടിത്തോട്ടിലും കാട്ടാന വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. 

വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നത് തടയാന്‍ സ്വന്തം ചെലവില്‍ ചെറിയ കിടങ്ങ് ഉള്‍പ്പെടെ പ്രതിരോധ മാര്‍ഗങ്ങള്‍ ‌സ്വീകരിക്കുന്നുണ്ടെങ്കിലും ഫലവത്താകാറില്ല. കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങള്‍ എത്തുന്നത് തടയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സോളര്‍ വൈദ്യുതി വേലി സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...