കേരളത്തിന് സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രിയായി; ടാറ്റ ഗ്രൂപ്പിന്‍റെ കൈത്താങ്ങ്

tata10
SHARE

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കോവിഡ് ആശുപത്രിയുടെ നിര്‍മാണം കാസര്‍കോട് ചട്ടഞ്ചാലില്‍ പൂര്‍ത്തിയായി. 60 കോടി രൂപ ചെലവില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കും 

കാസര്‍കോടിനും അതുവഴി കേരളത്തിനും ടാറ്റാ ഗ്രൂപ്പിന്‍റെ വലിയ കൈത്താങ്. അഞ്ചേക്കര്‍ ഭൂമിയില്‍ 551 കിടക്കകള്‍. 81,000 ചതുരശ്രയടി വിസ്തീര്‍ണം. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോവിഡ് ആശുപത്രിയുടെ നിര്‍മാണം. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാല്‍ 50 വര്‍ഷം വരെ കെട്ടിടം ഈട് നില്‍ക്കും. 

കോവിഡിന്‍റെ രണ്ടാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോഴാണ് ടാറ്റാ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ആശുപത്രി സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ടുതന്നെ നിര്‍മാണം പൂര്‍ത്തിയായി. 10 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള കണ്ടെയ്നറിന് സമാനമാണ് ഓരോ മുറികളും, ഓരോ മുറിയിലും 2 എ.സി, 5 ഫാന്‍, പ്രത്യേക ശുചിമുറികള്‍ എന്നിവയുണ്ട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ഡോ ഡി.സജിത് ബാബു ആശുപത്രി ടാറ്റാ ഗ്രൂപ്പില്‍നിന്ന് ഏറ്റുവാങ്ങും. ക്ഷണിക്കപ്പെട്ട അന്‍പത് പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പ്രവേശനമുള്ളത്.  

MORE IN NORTH
SHOW MORE
Loading...
Loading...