നെല്‍വിത്ത് കേന്ദ്രത്തിലേക്ക് വെള്ളം തുറന്നുവിട്ട് സ്വകാര്യവ്യക്തി

waterfarm-02
SHARE

കാസര്‍കോട് കറന്തക്കാടുള്ള സംസ്ഥാന നെല്‍വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിന്‍റെ ഭൂമിയിലേക്ക് വെള്ളം തുറന്നുവിട്ട് സ്വകാര്യ വ്യക്തി. വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിന് സമീപത്തായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറയിലാണ് വെള്ളം ഒഴുക്കിയത്. നിയമലംഘനം ബോധ്യമായതോടെ നിര്‍മാണത്തിന് ആര്‍.ഡി.ഒ. സ്റ്റോപ് മെമ്മോ നല്‍കി.

കാസര്‍കോട് നഗരത്തിലുള്ള ഈ പച്ചപ്പിലേക്കാണ് വലിയ പൈപ്പ് വഴിയും മോട്ടര്‍ അടിച്ചും വെള്ളം തുടര്‍ച്ചയായി ഒഴുക്കിയത്. ഇത് കേവലം പച്ചപ്പിന്‍റെ കാഴ്ച മാത്രമല്ല, ജില്ലയിലാകെ നെല്‍വിത്ത് നല്‍കാന്‍ ചുമതലയുള്ള കൃഷി വകുപ്പിന് കീഴിലുള്ള വിത്ത് ഉല്‍പ്പാദന കേന്ദ്രംകൂടിയാണ്. നെല്ലുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലായി ജലനിരപ്പ്. വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതും പ്രതിസന്ധിയായി. 

വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിന് സമീപത്തായി കെട്ടിട നിര്‍മാണത്തിന് കുഴിച്ച സ്ഥലത്തുനിന്നാണ് വെള്ളം ഒഴുക്കിയത്. ഒഴുകിവരുന്നതില്‍ മലിനജലവും ഉള്‍പ്പെടുന്നു.  20 ഏക്കറിലാണ് നെല്‍വയല്‍ സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്താണ് വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...