തൊഴിലുറപ്പിലൂടെ വരുമാനം; അംഗങ്ങളായി യുവാക്കൾ

thozhilurapp-26
SHARE

തൊഴിലുറപ്പ് പദ്ധതിയിലൂടെ വരുമാനം കണ്ടെത്തി അഭ്യസ്‌തവിദ്യരായ ഒരുകൂട്ടം യുവാക്കള്‍. കാസര്‍കോട് പിലിക്കോട് നിന്നുള്ള ചെറുപ്പക്കാരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നത്

പലരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കോവിഡ് തകര്‍ത്തതെങ്കില്‍, തൊഴിലുറപ്പ് പദ്ധതിയിലൂടെ വരുമാനം കണ്ടെത്തുന്ന ഒരു കൂട്ടം യുവാക്കളാണ് ഇവിടെയുള്ളത്. പിലിക്കോട് വയല്‍ ഭാഗത്ത് പതിനഞ്ചാം വാര്‍ഡില്‍നിന്ന് എട്ട് യുവാക്കളാണ് പുതിയതായി പദ്ധതിയില്‍ ചേര്‍ന്നത്. ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവരാണ് ഇവരെല്ലാം. തുടര്‍വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായതും തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് ഇവരെ തൊഴിലുറപ്പിലേക്ക് അടുപ്പിച്ചത്. 

പണം ലഭിക്കുന്നതിനൊപ്പം തന്നെ കായിക അധ്വാനമുള്ള ജോലിയായതുകൊണ്ട് ആരോഗ്യവും നന്നാകുമെന്ന ഗുണവുമുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി പേര് റജിസ്റ്റര്‍ ചെയ്തപ്പോള്‍ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിലിക്കോട് പഞ്ചായത്ത് അധികൃതരും സഹകരിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...