കൈവരികൾ തകർന്നു, തൂണുകൾ ഇടിഞ്ഞു; തൂക്കുപാലം അപകടാവസ്ഥയിൽ

bridgedamage-02
SHARE

വയനാട് പനമരം പുഴയ്ക്ക് കുറുകേയുള്ള മാതോത്ത് പൊയില്‍ തൂക്കുപാലം അപകടാവസ്ഥയില്‍. കൈവരികള്‍ തകര്‍ന്നതിനൊപ്പം തൂണുകള്‍ക്ക് അടിയിലുള്ള മണ്ണും ഇടിഞ്ഞു. അപകടം നിറഞ്ഞ പാലത്തിലൂടെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്നുണ്ട്.

മാതോത്ത് പൊയില്‍, പാലുകുന്ന്, അഞ്ചുകുന്ന് എന്നിവിടങ്ങളിലെ നൂറുകണക്കിന് ആളുകള്‍ക്ക് പനമരത്തെത്താനുള്ള പാലമാണിത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം നിര്‍മ്മിച്ചത്. പക്ഷെ അറ്റകുറ്റപ്പണികള്‍ നടന്നില്ല. കൈവരികള്‍ പലതും ഇളകിക്കിടക്കുകയാണ്. തൂണുകളുടെ അടിയിലുള്ള മണ്ണുകള്‍ ഇടിയുന്നു. മഴക്കാലത്ത് പുഴയുടെ വശങ്ങളും ഇടിഞ്ഞു. നേരത്തെ ഇവിടെ അപകടങ്ങള്‍ നടന്നിരുന്നു.

മീന്‍പിടിക്കാനും പുഴയുടെ സൗന്ദര്യം കാണാനും ആളുകളെത്താറുണ്ട്. അപകടസൂചന ബോര്‍ഡ് പോലും സ്ഥാപിച്ചില്ല. പഞ്ചായത്തിന് നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ നടത്തിയാലും പാലത്തിന് വലിയ ആയുസില്ലെന്നും പുതിയത് പണിയണമെന്നുമാണ് ആവശ്യം,

MORE IN NORTH
SHOW MORE
Loading...
Loading...