കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നാശം; കർഷകർക്ക് ദുരിതം

paddyelephant-01
SHARE

പാലക്കാട് മലമ്പുഴ മേഖലയില്‍ നെല്‍ക്കൃഷിയില്ലാതാക്കി കാട്ടാനശല്യം വീണ്ടും പതിവാകുന്നു. പ്രതിരോധമാര്‍ഗങ്ങളില്ലാതെ കര്‍ഷകര്‍ നിസഹായരാണ്. സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുപാടങ്ങളില്‍ കൃഷിയിറക്കിയവരും ദുരിതത്തിലായി. 

മരുതറോഡ് പഞ്ചായത്തിലെ കിഴക്കത്തറ പാടശേഖരസമതിയിലെ സദാനന്ദനപ്പോലെ നിരവധി കര്‍ഷകരാണ് കാട്ടാനശല്യത്താല്‍ നഷ്ടങ്ങള്‍ നേരിടുന്നത്. ഒന്നരമാസം കൂടി കഴിഞ്ഞാല്‍ കൊയ്തെടുക്കാവുന്ന നെല്‍ച്ചെടികള്‍ ആന ഇല്ലാതാക്കി. പാടങ്ങളിലൂടെയാണ് കാട്ടാനകളുടെ സഞ്ചാരം. കഴിഞ്ഞപത്തുവര്‍ഷത്തിലേറെയായി കാട്ടാനശല്യം കൂടുതലായത്. തുശ്ചമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. അത് ലഭിക്കണമെങ്കിലും ഇതിലുമേറെ കഷ്ടപ്പാട്.

കാട്ടാനകളെ കാടുകയറ്റാന്‍ ഒരുമാസം മുന്‍പ് കുങ്കിയാനകളെ എത്തിച്ചിരുന്നു. കുങ്കിയാനകള്‍ സ്ഥലം വിട്ടതോടെ കാട്ടാനകള്‍ തിരികെയിറങ്ങി. സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുപാടങ്ങളില്‍ കൃഷിയിറക്കിയവരും ദുരിതത്തിലാണ്.  മരുതറോഡ്, പുതുശേരി, മലമ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. ഭൂമി തരിശിടുന്നവരും കുറഞ്ഞവിലയ്്ക്ക് സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് മാറിപ്പോകുന്നവരുടെയും എണ്ണം മേഖലയില്‍ ഏറിവരുകയാണ്. 

MORE IN NORTH
SHOW MORE
Loading...
Loading...