ബീച്ച് ആശുപത്രിയിലെ സേവനങ്ങൾ മാറ്റും; തീരദേശത്ത് നിരീക്ഷണം ശക്തമാക്കും

covidclt-06
SHARE

കോവിഡാശുപത്രിയാക്കിയതോടെ കോഴിക്കോട് ബീച്ച് ജനറലാശുപത്രിയിലെ സേവനങ്ങള്‍ ഹോമിയോ മെഡിക്കല്‍ കോളജിലേക്കും കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കും മാറ്റും. ആംബുലന്‍സിന്റെ ലഭ്യതകുറവുണ്ടായാല്‍ ബസുകളില്‍ കോവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കാനും തീരുമാനമായി. 

ഒരാഴ്ചയ്ക്കുള്ളില്‍ ബീച്ചാശുപത്രിയിലെ പൊതുജന സേവനങ്ങള്‍ മാറ്റും. കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളജിലായിരിക്കും ഒ.പി. സേവനം. സൗജന്യ ഡയാലിസിസ് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കും മാറ്റും. ജില്ലയില്‍ രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ‌ബസുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെമാത്രമെ ബസുകളില്‍ കൊണ്ടുവരു. ശനിയാഴ്ച ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാല്‍ തീരദേശത്ത് നിരീക്ഷണം ശക്തമാക്കാനും ധാരണയായി.

  

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്വകാര്യമേഖലയിലെ ആദ്യ കോവിഡാശുപത്രിയും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇഖ്റ ആശുപത്രിയുടെ കീഴില്‍ എരഞ്ഞിപ്പാലത്താണ് നൂറ് കിടക്കളുള്ള ജില്ലാ കോവിഡാശുപത്രി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

MORE IN NORTH
SHOW MORE
Loading...
Loading...