റോഡ് നവീകരണം പാളി; ഇരിട്ടി പയഞ്ചേരിമുക്കില്‍ യാത്രക്കാര്‍ക്ക് ദുരിതം

irittyroad-03
SHARE

കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിമുക്കില്‍ റോഡ് നവീകരണം പാളിയതോടെ ഗതാഗതം ദുരിതത്തിലായി. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തിയാക്കാത്തതിനാല്‍ റോഡില്‍ അപകടം പതിവാണ്. 

ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കെട്ടി നില്‍ക്കുന്ന പയഞ്ചേരിമുക്കിലെ റോഡിന് പരിഹാരം കാണാനാണ് നവീകരണം തുടങ്ങിയത്. ജനപ്രതിനിധികളടക്കം കൈകോര്‍ത്ത് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഓവുചാല്‍ നിര്‍മിക്കുകയും മണ്ണിട്ട് റോ‍ഡിന്‍റെ ഉയരം കൂട്ടുകയും ചെയ്തെങ്കിലും കരാറുകാര്‍ പിന്‍മാറിയതോടെ പണി മുടങ്ങി. കാല്‍നട യാത്രക്കാര്‍ക്ക് പോകാനുള്ള സൗകര്യം പോലും ചെയ്തില്ല. മഴ പെയ്താല്‍ റോഡ് ചെളിക്കുളമാകും. അപകടങ്ങളുണ്ടാകുന്നത് പതിവായി. നടന്നുപോകുന്നവര്‍ കുഴികളില്‍ വീണ് പരുക്കുപറ്റുന്നതും സ്ഥിരം കാഴ്ചയാണ്. 

മഴ കഴിഞ്ഞ് മാത്രമേ ടാറിങ് നടത്തൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഗതാഗത തിരക്കുള്ള ഈ റോഡിന്‍റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...