ചികിത്സ കിട്ടാതെ ആട് ചത്തു; ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

doctor
SHARE

കോഴിക്കോട് താമരശ്ശേരിയില്‍ തെരുവുനായ കടിച്ച് പരുക്കേറ്റ ആട്ടിന്‍കുട്ടി ചികില്‍സ കിട്ടാതെ ചത്തുപോയെന്ന പരാതിയില്‍ വെറ്റിനറി ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം. അവധിയിലായിരുന്ന ഡോക്ടറെയാണ് സസ്പെന്‍ഡ് ചെയ്തതെന്നും ഗുരുതര പരിക്കേറ്റ ആടിനെ ചികില്‍സിക്കാനുള്ള സംവിധാനം ഡിസ്പന്‍സറിയില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

താമരശ്ശേരി മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടര്‍ ജയശ്രീയെ ആണ് ആടിന് ചികിത്സ വൈകിയെന്ന പരാതിയില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നായയുടെ കടിയേറ്റ് വയറ് കീറിയ നിലയിലാണ് ആടിനെ താമരശ്ശേരിയിലെത്തിച്ചത്. ഡോക്ടര്‍ അവധിയിലായതിനാല്‍ അടുത്തുള്ള ഡിസ്പന്‍സറിയിലും ബന്ധപ്പെട്ടു. അവിടയും ഡോക്ടര്‍ ഉണ്ടായിരുന്നില്ല.പിന്നീട് മൈക്കാവ് ഡിസ്പന്‍സറിലെ ഡോക്ടര്‍ ആടിന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.  നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് താമരശ്ശേരിയിലെ ഡോക്ടറെ മൃഗസംരക്ഷണ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ അവധിയിലുള്ള ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ഒൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് സംസ്ഥാനത്തെ ആയിരത്തിലധികം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

ഡോക്ടര്‍ അവധിയിലാണെന്ന് മാത്രമല്ല ഗുരുതരമായി പരിക്കേറ്റ ആടിന് ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമായിരുന്നുവെന്നും ഡിസ്പന്‍സറിയില്‍ അതിനുള്ള സൗകര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ജറി ആവശ്യമുള്ള ആടിന് ചികിത്സവൈകിയതില്‍ സാധാരണ ഡിസ്പന്‍സറിയിലെ ഡോക്ടറെ സസ്പെന്‍ഡ് െചയ്തതിന്റെ അനൗചിത്യം പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു

MORE IN NORTH
SHOW MORE
Loading...
Loading...