കോഴിക്കോട് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു; പരിശോധന വ്യാപകമാക്കും

spread-13
SHARE

കോഴിക്കോട് ജില്ലയില്‍  കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ ഒരുങ്ങി ആരോഗ്യവകുപ്പ് . സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും  കൂടുതല്‍ ആന്റിജന്‍ പരിശോധന നടത്തുക. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 20 അധികം സമ്പര്‍ക്ക കോവിഡ് രോഗികളുണ്ട്. 

ആത്മഹത്യ ചെയ്ത വെള്ളയില്‍ സ്വദേശി കൃഷ്ണന്‍, കല്ലായി സ്വദേശിനി, വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന്‍ എന്നിവര്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ആദ്യം കോവിഡ് സ്ഥിരീകരിചച്ത്.എന്നാല്‍  ഇവര്‍ക്കെല്ലാം കോവിഡ് പിടിപെട്ടത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനു പുറമെയാണ് ഇവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ടുചെയ്ത പ്രദേശങ്ങളില്‍  ആന്റിജന്‍ ടെസ്റ്റ് കൂടുതലായി നടത്താനൊരുങ്ങുന്നത് ഇതിനു പുറമെ പുതിയാപ്പ , ബേപ്പൂര്‍ ഹാര്‍ബറുകളിലും  ആന്റിജന്‍ പരിശോധന നടത്തും .

നാളെയായിരുക്കും ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന. അതേ സമയം പാളയം, മിഠായിത്തെരുവ്, വലിയങ്ങാടി എന്നിവ നിയന്ത്രിത മേഖലകളായി തുടരും. .മീഞ്ചന്ത, കല്ലായിക്കും പുറമെ  തൂണേരിയിലും നാദാപുരത്തും ഉറവിടം വ്യക്തമല്ലാത്ത് കേസികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൂണേരി , നാദാപുരം എന്നിവിടങ്ങളിലെ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ മാത്രം 450 പേര്‍ വരുന്നുണ്ട്.ഇവരിലും  പരിശോധന നടത്തും. 

MORE IN NORTH
SHOW MORE
Loading...
Loading...