ലൈഫ് മിഷന്റെ വീട് പ്രതീക്ഷിച്ച് വായ്പയെടുത്ത് ഭൂമി വാങ്ങി; ദുരിതക്കയത്തിൽ കുടുംബം

hut-13
SHARE

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകിട്ടുമെന്ന അധികൃതരുടെ വാഗ്ദാനത്തില്‍ പ്രതീക്ഷിച്ച് വായ്പയെടുത്ത് ഭൂമി വാങ്ങി കുടില്‍കെട്ടി താമസം തുടങ്ങിയ കുടുംബം ദുരിതത്തില്‍. കോഴിക്കോട് ചാത്തമംഗലം പഞ്ചയാത്തിലെ ഏരഞ്ഞിപറമ്പ സ്വദേശി പ്രസാദും കുടുംബവുമാണ് തകര്‍ന്നുവീഴാറായ ഷെഡില്‍ വീട് സ്വപ്നം കണ്ടുറങ്ങുന്നത്.

ഓലയും സാരിയും പ്ലാസ്റ്റിക് ഷീറ്റും മറച്ചുവച്ചുണ്ടാക്കിയ കൂര. ഇതിനടിയിലാണ് നാലംഗകുടുംബത്തിന്റെ ജീവിതം. മൂന്ന് വര്‍ഷം മുന്‍പാണ് ആറ് സെന്റ് ഭൂമി വാങ്ങി കൂര കെട്ടിയത്. പുതിയ വീടെന്ന വാഗ്ദാനമുള്ളതിനാല്‍ മഴയ്ക്ക് മുന്‍പ് ഈ ഷെഡ് നവീകരിക്കുകപോലും ചെയ്തില്ല. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ചിതലു കയറി തുടങ്ങി. 

കോവിഡ് കാലമായതിനാല്‍ ആശാരിപ്പണിക്കാരനായ പ്രസാദിന് തൊഴിലും കുറഞ്ഞു. സാങ്കേതിക പ്രശ്നമാണെന്നും അടുത്ത ഘട്ടത്തില്‍ വീട് അനുവദിക്കാനാകുമെന്നുമാണ് പ‍ഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

MORE IN NORTH
SHOW MORE
Loading...
Loading...