കോവിഡ് ചട്ടങ്ങൾ പാലിക്കുന്നില്ല; സെൻട്രൽ മാർക്കറ്റും അടച്ചേക്കും

covidclt
SHARE

കോഴിക്കോട്ടെ സെന്‍ട്രല്‍ മാര്‍ക്കറ്റും അടച്ചിട്ടേയ്ക്കും. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നഗരത്തിലെ പ്രധാന മല്‍സ്യ, ഇറച്ചി മാര്‍ക്കറ്റ് അടയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വലിയങ്ങാടി അടക്കമുള്ള മറ്റിടങ്ങളിലെ നിയന്ത്രണം ഫലപ്രദമാണ്. 

സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണെങ്കിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരും ഉപഭോക്താക്കളും ഇതൊന്നും അറിഞ്ഞ മട്ടില്ല. മിക്കസമയത്തും നല്ല തിരക്കാണിവിടെ. ഈ സാഹചര്യത്തിലാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ ആലോചിക്കുന്നത്. 

എന്നാല്‍ വലിയങ്ങാടിയിലെ നിയന്ത്രണമൊന്ന് കാണൂ. എല്ലാ വാഹനങ്ങളെയും പരിശോധിക്കും. റജിസ്ട്രേഷനും തെര്‍മല്‍ സ്കാനിങ്ങും പൂര്‍ത്തിയാക്കിയേ അകത്ത് കയറ്റൂ. ചെറുവാഹനങ്ങള്‍ക്ക് പൂര്‍ണനിയന്ത്രണവും ഏര്‍പ്പെടുത്തി. ഇക്കാരണം കൊണ്ട് തന്നെ വലിയങ്ങാടിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനാല്‍ മിഠായിത്തെരുവിലും പ്രശ്നങ്ങളില്ല. 

MORE IN NORTH
SHOW MORE
Loading...
Loading...