പനമരം ചെറിയപാലം അപകടാവസ്ഥയിൽ; പരാതിയിലും നടപടിയില്ല

bridge-wb
SHARE

മഴക്കാലമായതോടെ നൂറുകണക്കിന് ചരക്കുവാഹനങ്ങളുള്‍പ്പെടെ കടന്നു പോകുന്ന വയനാട് പനമരം ചെറിയപാലം അപകടാവസ്ഥയില്‍. പാലത്തിന്റെ തൂണുകളും കൈവരികളും തകര്‍ന്നതിനെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ല.

പാലം കുലുങ്ങുന്നതിനെതിരെ നിരവധി ജനകീയ സമരങ്ങള്‍ നടന്നിട്ടും അനങ്ങാതെ നില്‍ക്കുകയാണ് അധികൃതര്‍. പാലത്തിന് സമീപം ഒരു ബോര്‍ഡ് വെച്ചതാണ് ആകെയുള്ള നടപടി. എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട് ഈ പാലത്തിന്. പനമരത്തെയും ബത്തേരിയെയും ബന്ധിപ്പിക്കുന്ന വഴിയാണിത്.ചരക്കവാഹനങ്ങളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്നു. മഴക്കാലമെത്തിയതോടെ ഇതിലൂടെയുള്ള യാത്ര ഭീതി നിറഞ്ഞതാണ്.

കൈവരികള്‍ തകര്‍ന്ന് കിടക്കുകയാണ് തൂണുകളും അടര്‍ന്നു വീഴുന്നു.ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്. നാട്ടുകാര്‍ പലവട്ടം നിവേദനം നല്‍കിയിട്ടും പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയുമില്ല.

MORE IN NORTH
SHOW MORE
Loading...
Loading...