ആദ്യം ദേശീയപാതയ്ക്ക് ഭൂമി, ഇപ്പോൾ സിൽവർ ലൈനും; പ്രതിസന്ധിയിലായി നാട്ടുകാർ

silver-03
SHARE

നാലുവരി ദേശീയപാതയ്ക്കായി ഭൂമി വിട്ടുനല്‍കേണ്ടവര്‍ ബാക്കിയുള്ള ഭൂമി സില്‍വര്‍ലൈന്‍ റയില്‍പാതയ്ക്ക്കൂടി നല്‍കേണ്ട ദുരവസ്ഥയിലാണ്. സില്‍വര്‍ലൈന്‍ പാത ദേശീയപാതയോട് ചേര്‍ന്നും പാത മുറിച്ചുകടക്കുന്നതുമായ സ്ഥലത്താണ് സ്വകാര്യ ഭൂമി പൊതു ആവശ്യത്തിനായി കൂടുതലും ഏറ്റെടുക്കേണ്ടിവരുന്നത്. 

വീടിന് മുന്നിലൂടെ വന്ന ദേശീയപാതയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി നല്‍കിയതാണ് വടകര ചോറോട് സ്വദേശി ഷിയാദ്. മണ്ണിട്ട് ഉയര്‍ത്തി ദേശീയപാത നിര്‍മിച്ചതോടെ വീട് കുഴിയിലായി. വീണ്ടും നാലുവരി പാതയ്ക്കായി വീടിന്റെ വരാന്തവരെ വിട്ടുനല്‍കണം. പുറകോട്ട് മാറി പുതിയ വീട് വച്ച് ഇവിടെതന്നെ താമസിക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് സില്‍വര്‍ലൈനെത്തിയത്. ഇനി അതിന് കൂടി ഭൂമി ഏറ്റെടുത്താല്‍ ഈ നാട് ഉപേക്ഷിച്ച് പോകേണ്ടിവരും.

ദേശീയപാതയ്ക്ക് ഭൂമി നല്‍കാന്‍ പലയിടത്തും എതിര്‍പ്പുണ്ടെങ്കിലും പാത വന്നുകഴിയുമ്പോള്‍ ബാക്കി സ്ഥലത്തിന് വിപണി വില കൂടുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമാണ്. ദേശീയപാത മുറിച്ച് കടക്കുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും പൊളിക്കേണ്ടിവരും.

MORE IN NORTH
SHOW MORE
Loading...
Loading...