നഗരസഭയുടെ ശ്മശാനത്തില്‍ നിന്ന് മണ്ണുകടത്തി; അന്വേഷണം വേണമെന്ന് സിപിഎമ്മും കോൺഗ്രസും

palakkad-03
SHARE

പാലക്കാട് നഗരസഭയുടെ ശ്മശാനത്തില്‍ നിന്ന് മണ്ണുകടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും. മണ്ണുമായി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയും ശവമഞ്ചമൊരുക്കിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ജൈനിമേട് ശ്മശാന ഭൂമിയില്‍ നിന്ന് കഴിഞ്ഞദിവസങ്ങളില്‍ മണ്ണ് നീക്കം ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. സിപിഎം പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മണ്ണുമായെത്തി പ്രതിഷേധിച്ചു. ബിജെപി നേതൃത്വത്തിലുളള നഗരസഭാ ഭരണസമിതി ശ്മശാനത്തിലെ മണ്ണിന്റെ പേരിലും അഴിമതി നടത്തുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിന് വേറിട്ട രീതിയാണ് സ്വീകരിച്ചത്. പ്രതീകാത്മക ശവമഞ്ചമൊരുക്കി ശവദാഹവും നടത്തി.

മരിച്ചവർക്ക് പോലും ശ്മശാനത്തില്‍ സമാധനമില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യവ്യക്തികള്‍ക്ക് മണ്ണ് മറിച്ചുവിറ്റതായും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മണ്ണ് കടത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ടൗണ്‍ നോര്‍ത്ത് പൊലീസിലും പരാതി നല്‍കി. അതേസമയം ഖരമാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് മണ്ണ് മാറ്റിയതെന്നും അനുമതിയുണ്ടെന്നുമാണ് നഗരസഭ ഭരണാധികാരികളുടെ വിശദീകരണം.

MORE IN NORTH
SHOW MORE
Loading...
Loading...