അവകാശതര്‍ക്കവും അനാസ്ഥയും; തിരൂര്‍ എല്‍പി സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

schoolclosing-0
SHARE

മാനേജ്മെന്റിന്റെ അവകാശത്തർക്കവും സർക്കാരിന്റെ അനാസ്ഥയും കാരണം സ്കൂളിന്റെ ഭാവി അനിശ്ചിതത്വത്തിൽ. തിരൂർ നടുവിലങ്ങാടി എ.എം.എൽ.പി സ്കൂളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. സ്കൂളിലേക്കെത്താൻ വഴിയില്ലാത്തതും നല്ല നടത്തിപ്പിനായി മാനേജ്മെന്റ് സഹകരിക്കാത്തതുമാണ് പ്രതിസന്ധികൾ.

തിരൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന ദ്വീപ് എന്ന സ്ഥലത്തേക്കെത്താൻ ഇന്നും ഇത് മാത്രമാണ് വഴി. ഈ റയിൽപാളം കടന്നാണ് വിദ്യാർഥികൾ ഇവിടെ പഠിക്കാനെത്തുന്നത്. അപകടം മുന്നിൽ  കണ്ടാവാം, നൂറ്റി ഇരുപത് കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോഴുള്ളത് നാൽപത് പേർ മാത്രം. വിദ്യാലയത്തിനുപുറമെ പത്ത് വീടുകളും പ്രദേശത്തുണ്ട്. 

വഴി മാത്രമല്ല സ്കൂളിൻ്റെ പ്രശ്നം, മാനേജ്മൻ്റിൻ്റെ അവകാശത്തർക്കവും നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. സ്ഥിരമായുള്ള മൂന്ന് അധ്യാപകരിൽ രണ്ട് പേർ അടുത്ത വർഷം വിരമിക്കും. പകരക്കാരെ നിയമിക്കാൻ പോലും മാനേജ്മൻ്റ് തയാറാവുന്നില്ലെന്നാണ് പരാതി.  വിദ്യാലയം സർക്കാർ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെയും അധ്യാപകരുടെയും ആവശ്യം.  വഴിയുടെയും സ്കൂൾ നടത്തിപ്പിൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അത് മാത്രമാണ് ഇവർ കാണുന്ന പോംവഴി.

MORE IN NORTH
SHOW MORE
Loading...
Loading...