കര്‍ഷകന്‍റെ ലൈസന്‍സ് റദ്ദാക്കിയ സംഭവം; വനംവകുപ്പിനെതിരെ കര്‍ഷകസമരം

farmersstrike-05
SHARE

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിയുതിര്‍ക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയത് ആത്മാര്‍ഥതയോടെയല്ലെന്ന് കര്‍ഷക കൂട്ടായ്മ. കോഴിക്കോട് കോടഞ്ചേരിയില്‍ വെടിവച്ചിട്ട കാട്ടുപന്നിയെ ചവിട്ടി ഫോട്ടോയെടുത്തയാളുടെ ലൈസന്‍സ് റദ്ദാക്കിയത് ആസൂത്രിതമാണെന്നും ഇവര്‍ ആരോപിച്ചു. താമരശ്ശേരി റേഞ്ച് ഓഫിസിന് മുന്നിലെ പ്രതിഷേധം കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റുന്നതിനാണ് തീരുമാനം.  

മലയോരമേഖലയിലെ നിരവധി കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയ നിറമില്ലാതെ യോജിച്ച സമരങ്ങളിലൂടെ വനംവകുപ്പിനെ തിരുത്തുന്നതിനാണ് ശ്രമം. കര്‍ഷകന്റെ ചെറിയൊരു പിഴവിനെ പെരുപ്പിച്ച് കാണിച്ച് ലൈസന്‍സ് റദ്ദാക്കിയത് ആസൂത്രിത തീരുമാനത്തിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍. അനുമതി മടക്കിക്കിട്ടും വരെ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് കര്‍ഷക കൂട്ടായ്മയുടെ ശ്രമം. 

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനായി കോടഞ്ചേരിയില്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയ അനുമതി കഴിഞ്ഞദിവസമാണ് പിന്‍വലിച്ചത്. കാട്ടുപന്നിയെ കൊന്നശേഷം തോക്കും കൈയിലേന്തി ജഡത്തില്‍ ചവിട്ടിനിന്ന് ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നടപടി. കോക്കോട്ടുമല സ്വദേശി ജോര്‍ജ് ജോസഫിനുണ്ടായ അബദ്ധം വനംവകുപ്പ് പെരുപ്പിച്ച് കാണിച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമെന്നാണ് ആക്ഷേപം. എന്നാല്‍ മറ്റ് അഞ്ചാളുകള്‍ക്ക് നല്‍കിയ അനുമതി തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...