ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

chaliyarbridge-03
SHARE

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ കൂളിമാടില്‍ പാലം നിര്‍മിക്കുന്നത് അട്ടിമറിക്കാന്‍ ശ്രമമെന്ന് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ പ്രളയത്തില്‍ നിറുത്തിയ നിര്‍മാണം ഇതുവരെ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഒരു കിലോമീറ്റര്‍ അകലെ എളമരംകടവില്‍ നടക്കുന്ന പാലം നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 

നിര്‍മാണം ആരംഭിച്ചിതിന് പിന്നാലെയാണ് പ്രളയമെത്തിയതും ജോലി തടസപ്പെട്ടതും. പുതിയ ജലനിരപ്പിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പഠനം നടത്തി പാലത്തിന്റെ ഉയരം കൂട്ടാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെങ്കിലും നിര്‍മാണം തുടങ്ങാനായില്ല. കിഫ്ബിയുടെ അംഗീകാരം ലഭിക്കാത്തതാണ് പ്രശ്നം. എന്നാല്‍ പാലം നിര്‍മാണം ഉപേക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ ഇതേസമയം നിര്‍മാണം തുടങ്ങിയ തൊട്ടടുത്ത എളമരം കടവ് പാലത്തിന് ഈ തടസങ്ങളൊന്നും ഉണ്ടായില്ല. കേന്ദ്രഫണ്ടില്‍ നിര്‍മിക്കുന്ന പാലത്തിന് പ്രളയശേഷം ഉയരം കൂട്ടിയിരുന്നു. മഴക്കാലമായതിനാല്‍ പുഴയിലെ ജോലികള്‍ താല്‍ക്കാലികമായി നിറുത്തിയെങ്കിലും മറ്റ് ജോലികള്‍ തുടരുന്നുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...