കോഴിക്കോട് ബസ് സ്റ്റാന്‍‍ഡിലെ ശുചിമുറികള്‍ തുറക്കുന്നില്ല; വലഞ്ഞ് യാത്രക്കാര്‍

busstand-04
SHARE

നവീകരണത്തിന്റെ പേരില്‍ പൂട്ടിട്ട കോഴിക്കോട് പുതിയബസ്റ്റാന്‍ഡിലെ ശുചിമുറികള്‍ തുറക്കാതായതോടെ വലഞ്ഞ് യാത്രക്കാരും ബസ് ജീവനക്കാരും. കോവിഡ് ഭീതിയുള്ളതിനാല്‍ ഹോട്ടല്‍ സൗകര്യവും നഗരത്തില്‍ ലഭ്യമല്ല.

ദിനംപ്രതി നൂറ് കണക്കിനാളുകള്‍ വന്നുപോകുന്ന പൊതുസ്ഥലം. ദൂരയാത്ര കഴിഞ്ഞ് ബസിറങ്ങുന്നവര്‍ ശുചിമുറി അന്വേഷിച്ച് വട്ടം കറങ്ങുന്നു.

അറ്റകുറ്റപണിയുടെ പേരിലാണ് മാസങ്ങള്‍ക്ക് മുന്‍പ് ശുചിമുറികള്‍ പൂട്ടിയത്.  പലനാട്ടില്‍നിന്നുവരുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പൊതുസ്ഥലത്തെ ആശ്രയിക്കുന്നതും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...