അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി; നിർമാണം നീണ്ട് സൗരോർജ പദ്ധതി

solarpark-02
SHARE

അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ 50 മെഗാവോട്ട് ശേഷിയില്‍ നിര്‍മിക്കുന്ന  സൗരോര്‍ജ പദ്ധതിയുടെ നിര്‍മാണം നീളുന്നു. കാസര്‍കോട് പൈവാളികെയില്‍ അറുപത് ശതമാനം നിര്‍മാണം പൂര്‍ത്തിയായ സൗരോര്‍ജ പാര്‍ക്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങളാണ് ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലായത്.  

പൊതുമേഖലാസ്ഥാപനമായ തെഹ്രി ൈഹഡ്രോ ഡവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ടാറ്റ പവറാണ് സൗരോ‍ര്‍ജ പാര്‍ക്ക് നിര്‍മിക്കുന്നത്. കാസര്‍കോട് പൈവാളികൈയില്‍ ഇരുനൂറ്റിയന്‍പ്ത് ഏക്കറില്‍ തയാറാക്കുന്ന സൗരോര്‍ജ പാര്‍ക്കിന്റെ അറുപത്ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലോക്ഡൗണിന് മുന്‍പ് പൂര്‍ത്തിയായിരുന്നു. ലോക്ഡൗണില്‍ ഇളവ് വന്നതോടെ നിര്‍മാണ പ്രവൃത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതോടെ പദ്ധതിയുടെ തുടര്‍പ്രവൃത്തനങ്ങള്‍ പ്രതിസന്ധിയിലായി. ഏകദേശം അഞ്ഞൂറ് തൊഴിലാളികള്‍ ആവശ്യമായിരിക്കെ നൂറ്റിയമ്പത് തൊഴിലാളികള്‍ മാത്രമാണ് നിര്‍മാണത്തിനുളളത്. ആഗസ്റ്റ് അവസാനത്തോടെ കമ്മീഷന്‍ ചെയ്യേണ്ട സൗരോര്‍ജ പാര്‍ക്കിന്റെ നിര്‍മാണം തൊഴിലാളികള്‍ കുറവായതിനാല്‍ നീളുമെന്ന് നിര്‍മാണ കമ്പനി പറയുന്നു..  

കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ട്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതടക്കമുളള ജോലികള്‍  ഇനി പൂര്‍ത്തിയാക്കാനുണ്ട്.  ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനക്കാരായിരുന്നു തൊഴിലാളികളില്‍ കൂടുതലും.  മടങ്ങി പോയ തൊഴിലാളികള്‍ ഏറെ പേരും തിരിച്ചുവരാന്‍ താല്‍പര്യവും പ്രകടിപ്പിക്കുന്നുണ്ട്.  ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ  കൂടുതല്‍ തൊഴിലാളികളെ എത്തിച്ച്പദ്ധതിയുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും  കമ്പനി അധികൃതര്‍ വ്യക്തമാക്കി. 

MORE IN NORTH
SHOW MORE
Loading...
Loading...