കാപ്പാട് കപ്പക്കടവില്‍ കടലാക്രമണം രൂക്ഷം; വീടുകളിൽ വെള്ളം കയറുന്നു

abukappad-02
SHARE

കോഴിക്കോട് കാപ്പാട് കപ്പക്കടവില്‍ കടലാക്രമണം രൂക്ഷം. രാത്രികാലങ്ങളിലുള്‍പ്പെടെ വീടുകളില്‍ വെള്ളം കയറുന്നത് പതിവായി. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും കോവിഡ് ഭയന്ന് കുട്ടികളുള്‍പ്പെടെ വീട്ടിനുള്ളില്‍ത്തന്നെ കഴിയുകയാണ്.  

മുളവങ്കരക്കണ്ടി അബുവിന്റെ കടലിനോടുള്ള ചങ്ങാത്തം തുടങ്ങിയിട്ട് അന്‍പതിലധികം വര്‍ഷം. ആറ് മക്കളുള്‍പ്പെടെ എട്ടുപേരുടെ അന്നത്തിന് വഴിയൊരുക്കിയതും കടലമ്മയാണ്. മഴ കനത്തതോടെ സ്ഥിതി മാറി. കടല്‍ കരയോടടുക്കുമ്പോള്‍ തോണിയിറക്കാനാകുന്നില്ല. ചോര്‍ച്ചയൊഴിവാക്കാന്‍ കടം വാങ്ങി പാകിയ ഷീറ്റുകള്‍ തിരയില്‍ ഇളകിമാറി. ഈര്‍പ്പം മാറ്റി ഉപയോഗിക്കാനാകുമോ എന്ന പരിശോധനയിലാണ് ഈ വയോധികന്‍. വീട്ടിനുള്ളിലെ സകല സാധനങ്ങളും കട്ടിലിന് മുകളിലാണ്. നനയാതെ സൂക്ഷിക്കാന്‍ മറ്റിടമില്ല. ഓട് പാകിയ വീടിന് ഷീറ്റ് വലിച്ചുകെട്ടിയുള്ള സംരക്ഷണമൊരുക്കിയിട്ടുണ്ട്. കടലാക്രമണം ശീലമായെങ്കിലും ഇത്തവണ കുറച്ചധികമെന്ന് അബു. 

കണ്ണങ്കടവിനും കപ്പക്കടവിനും ഇടയിലുള്ള നൂറിലധികം കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായത്. കടലാക്രമണം രൂക്ഷമാകുന്നതിനാല്‍ വീടൊഴിവാക്കി ദുരിതാശ്വാസ ക്യാംപിലേക്ക് മാറാന്‍‌ ഇവരോട് റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ കാലമായതിനാല്‍ ആശങ്കയ്ക്കിടയിലും വീട്ടിലെ സുരക്ഷയാണ് ഉചിതമെന്നാണ് ഇവരുടെ പക്ഷം. 

MORE IN NORTH
SHOW MORE
Loading...
Loading...