കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ രണ്ട് വിഭാഗങ്ങൾ ലയിച്ചു

vyapari-02
SHARE

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ടി.നസറുദ്ദീന്‍, ഹസ്സന്‍ കോയ വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. വ്യാപാരികളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് ലയനം. ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.  പ്രവര്‍ത്തന രീതിയിലും സംഘടനയിലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു  11 വര്‍ഷം മുമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടായത്. ഹസന്‍ കോയ വിഭാഗവും ടി.നസറുദ്ദീന്‍ വിഭാഗവും. സര്‍ക്കാറിന്റെ അവഗണനയും വ്യാപാരികളുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഇരു വിഭാഗവും വീണ്ടും ഒന്നിക്കുന്നത്.

ടി.നസറുദ്ദീന്റെ വീട്ടില്‍ വച്ചായിരുന്നു ലയന ചര്‍ച്ച.ഭാരവാഹികളെ പിന്നീട് തീരുമാനിക്കും. ജൂലൈ 2 ന് തദ്ദേശസ്ഥാപനങ്ങളുടെ മുന്നില്‍ നടക്കുന്ന ധര്‍ണയാണ് ലയനശേഷം വ്യാപാരികള്‍ക്കായുള്ള ആദ്യ സമരം  . ആവശ്യമെങ്കില്‍ തങ്ങളുമായി സഹകരിക്കാന്‍ തയാറുള്ള വ്യാപാരികളുടെ മറ്റ് സംഘടനകളുമായും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന്  നസറുദ്ദീന്‍നും  ഹസന്‍ കോയയും പറഞ്ഞു.

MORE IN NORTH
SHOW MORE
Loading...
Loading...