കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനം നീളുന്നു

ucityvc-03
SHARE

കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനം അനന്തമായി നീളന്നു. സെര്‍ച്ച് കമ്മിറ്റി തയാറാക്കിയ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് ഒരുമാസമായിട്ടും നിയമന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

കാലിക്കറ്റ് സര്‍വകലാശലയിലെ വൈസ്ചാന്‍സിലര്‍ നിയമനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. വിസിയെ കണ്ടെത്താനുള്ള സമിതിയില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനാലാണ് നിയമനം വൈകുന്നത് എന്നാണ് ആക്ഷേപം. ചീഫ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും നൽകിയ പട്ടികയിൽ നിന്നും വ്യത്യസ്തമായാണ് യു.ജി.സി പ്രതിനിധി സമർപ്പിച്ച പട്ടിക. 

എംജി സര്‍വകാലശാലയില്‍ പ്രൊഫസറായ ഡോ. കെ എം സീതിയാണ് കാലിക്കറ്റ് വിസി സ്ഥാനത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോമിനി. യുജിസി നോമിനിയാകട്ടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ: സി.എ.ജയപ്രകാശും. ഇതോടെയാണ് വിസി നിയമനത്തിലെ രാഷ്ട്രീയ നാടകം ആരംഭിച്ചത്.എന്നാല്‍ നിയമനം ഉടന്‍ ഉമണ്ടകുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

സര്‍ക്കാര്‍ നോമിനിയായ കെ എം സീതിക്ക് 60 വയസ് പൂര്‍ത്തിയായതും നിയമനം വൈകുന്നതിന് കാരണമാണ്. 60 കഴിഞ്ഞാല്‍ വി.സി ആയി നിയമിക്കരുതെന്നാണ് ചട്ടം. എന്നാല്‍ അപേക്ഷ നല്‍കിയ സമയത്തെ പ്രായമാണ് പരിഗണിക്കേണ്ടതെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. 2019 നവംബറിലാണ്  സര്‍വകലാശാല വി സി സ്ഥാനം ഒഴിയുന്നത്. നിലവില്‍ മലയാള സര്‍വകലാശാല വി സി അനില്‍ വള്ളത്തോളിനാണ് ചുമതല.

MORE IN NORTH
SHOW MORE
Loading...
Loading...