കാട്ടാനഭീതിയില്‍ മലയോരമേഖല; കര്‍ഷകര്‍ ആശങ്കയില്‍

wildelephant-02
SHARE

കാട്ടാന ഭീഷണിയില്‍ കോഴിക്കോടിന്റെ മലയോര മേഖല. ഏക്കര്‍ കണക്കിന് കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നത്. ഉപജീവനമാര്‍ഗം നഷ്ടമായ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് 

മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. ഇതാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലെ മറിപ്പുഴ, മൈന വളവ്, തേന്‍പാറ  എന്നിവിടങ്ങളിലാണ് കാട്ടാനകളെത്തുന്നത്.ആയിരക്കണക്കിന് വാഴകളാണ് മൂന്ന് ആനകള്‍ കഴിഞ്ഞദിവസം ചവിട്ടിയരച്ചത്. പലരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി നടത്തുന്നത്. 

കുറച്ച് ക്ഷീര കര്‍ഷകരുണ്ട്.ആനയെ പേടിച്ച് പശുവിനെ കറക്കാന്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് കാട്ടാനശല്യത്തെകുറിച്ച് വനം വകുപ്പിനെ ആറിയിച്ചാണ്. പക്ഷെ ഇത് പരിഹരിക്കാനുള്ള നടപടി മാത്രം ഉണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു

MORE IN NORTH
SHOW MORE
Loading...
Loading...