മാലിന്യം അലക്ഷ്യമായി തള്ളുന്നു; നഗരസഭയ്ക്കെതിരെ പരാതി

cheruplasserywaste-02
SHARE

പാലക്കാട് ചെർപ്പുളശേരി നഗരസഭയിൽ മാലിന്യ നിർമാർജന പദ്ധതിക്കെതിരെ വ്യാപക പരാതി. ജനങ്ങളിൽ നിന്ന് പണംവാങ്ങി ശേഖരിക്കുന്ന മാലിന്യം അലക്ഷ്യമായി തള്ളുകയാണെന്നാണ് ആക്ഷേപം. നഗരസഭയുടെ വീഴ്ചയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പി.കെ.ശശി എം.എൽ.എ. പറഞ്ഞു.  

നാടെങ്ങും കോവിഡ് ഭീതിയിൽ കഴിയുമ്പോഴാണ് ചെർപ്പുളശേരി നഗരസഭ നേരത്തെ ഉപേക്ഷിച്ച മാലിന്യ പ്ലാൻ്റിന് സമീപം പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തളളിയത്. സംസ്ക്കരിക്കാനായി ജനങ്ങളിൽ നിന്ന് പണം കൊടുത്ത് ശേഖരിച്ച മാലിന്യം ഉൾപ്പെടെ ഇതിലുണ്ട്.പ്രതിഷേധം ഉയർന്നതോടെ പി.കെ ശശി എം.എൽ.എയും ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റർ കല്യാണകൃഷ്ണനും സ്ഥലം സന്ദര്‍ശിച്ചു. നഗരസഭയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായതായി എം എൽ എ പറഞ്ഞു.

ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയാണ് മാലിന്യം അലക്ഷ്യമായി തള്ളാൻ കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. എം.എൽ.എയുടെ സന്ദർശനം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു. വിഷയം വിവാദമായതോടെ എത്രയും വേഗം മാലിന്യം നീക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.

MORE IN NORTH
SHOW MORE
Loading...
Loading...