തീറ്റ കിട്ടാനില്ല; കോഴി ഫാമുകള്‍ അടച്ചുപൂട്ടാനൊരുങ്ങി കര്‍ഷകര്‍

paultryfarm-04
SHARE

തീറ്റ കിട്ടായതായതോടെ വയനാട്ടിലെ കോഴിഫാമുകൾ പ്രതിസന്ധിയിൽ. പല കർഷകരും  കോഴികളെ ഒഴിവാക്കി ഫാം  അടച്ചുപൂട്ടാനൊരുങ്ങുകയാണ്.  കോഴികൾ പരസ്പരം മുറിവേൽപ്പിക്കുന്ന കാഴ്ചയാണ് ഫാമുകളിൽ. പ്രശ്‌നപരിഹാരത്തിന് ശ്രമം  ആരംഭിച്ചെന്ന് ജില്ലാകലക്ടർ പറഞ്ഞു. 

വയനാട്ടിലെ വിവിധ കോഴിഫാമുകളിലെ കാഴ്ചകളാണിത്. ദിവസങ്ങളായി  തീറ്റ ശരിക്കും ലഭിക്കുന്നില്ല. പരസ്പരം കൊത്തിപ്പറിക്കുകയാണിവ.  കൊല്ലാനോ വളർത്താനോ ആവാത്ത അവസ്ഥയിലാണ് കർഷകർ. നൂറു കണക്കിന് ഫാമുകളാണ് ജില്ലയിലുള്ളത്. 

സർക്കാർ സംരംഭമായ കേരള ചിക്കൻ പദ്ധതിയും താളം തെറ്റും. തീറ്റ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് ജില്ലാ കലക്ടർ പറഞ്ഞു.  കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയാണ് തീറ്റക്കായി പ്രധാനമായും ആശ്രയിക്കുന്നത്. കോഴിത്തീറ്റ അവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുണ്ടെങ്കിലും  അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാൻ കഴിയുന്നില്ല. പക്ഷിപ്പനിയുടെ പിറകെ ഉണ്ടായ കോഴി വില തകർച്ചയ്‌ക്കിടെയാണ്‌ കൊവിഡും ഫാമുകളെ ബാധിച്ചത്‌. 

MORE IN NORTH
SHOW MORE
Loading...
Loading...