അതിഥി തൊഴിലാളികളുടെ റിങ് കമ്പോസ്റ്റ് നിർമാണം; വിരട്ടിയോടിച്ച് പൊലീസ്

joblockdown-06
SHARE

കണ്ണൂർ ശ്രീകണ്ഠപുരത്ത് ലോക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ റിങ് കമ്പോസ്റ്റ് നിർമാണം.  മണിക്കൂർ ജോലി ചെയ്ത തൊഴിലാളികളെ ഒടുവിൽ പൊലീസെത്തി വിരട്ടിയോടിച്ചു. സ്വകാര്യ കമ്പനിക്കായാണ് അതിഥി തൊഴിലാളികൾ റിങ് കമ്പോസ്റ്റ് നിർമാണത്തിനിറങ്ങിയത്. ശ്രീകണ്ഠപുരം നഗരസഭയ്ക്ക് കീഴിലുള്ള വീടുകൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനുള്ളതാണ് ഇവ.

വിവരമറിഞ്ഞെത്തിയ പൊലീസ് തൊഴിലാളികളെ വിരട്ടിയോടിച്ചു. കോവിഡ് 19 നെ പ്രതിരോധിക്കാനായി ലോക്ഡൗണ് നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം തൊഴിലാളികളെയും കരാറുകരെയും  ബോധ്യപ്പെടുത്തി. 

MORE IN NORTH
SHOW MORE
Loading...
Loading...