കൊവിഡ്; പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി ഫയർഫോഴ്സും

fogging-03
SHARE

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി ഫയർഫോഴ്സും. കാസർകോട് ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളുടെ നേതൃത്വത്തിലാണ് പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നത്.  

ബസ്സ്റ്റാൻറ് , വ്യാപാര കേന്ദ്രങ്ങൾ ആശുപത്രികൾ , ക്ലബുകൾ , തുടങ്ങി പൊതു ഇടങ്ങിളിലെല്ലാമാണ് ഫയർഫോഴ്സിന്റെ പ്രതിരോധ പ്രവർത്തനം. കാസർകോട് മഞ്ചേശ്വരം മുതൽ ചെറുവത്തൂര്‍ വരെയുള്ള വിവിധ ഫയർ സ്റ്റേഷനുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഫയർഫോഴ്സിന്റെ വാട്ടർ മിസ്റ്റിങ് സംവിധാനം ഉപയോഗിച്ചാണ് ഫോഗിങ് ചെയ്യുന്നത്.  

കോവിഡ് ബാധിതരെ കൊണ്ടു പോകുന്ന 108 ആമ്പുലൻസുകളിൽ ഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം ഫോഗിങ് നടത്തിയിരുന്നു. കോവിഡ് പൊസിറ്റീവായ ബാധിതരായവരുടെ  വീടുകളിലും ഫോഗിങ് നടത്താൻ ഫയർഫോഴ്സിന് പദ്ധതിയുണ്ട്.  നിലവിൽ ജില്ലയിലെ പ്രധാന സ്ഥലങ്ങളെല്ലാം ഫയർഫോഴ്സ് അണുവിമുക്തമാക്കി കഴിഞ്ഞു. 

MORE IN NORTH
SHOW MORE
Loading...
Loading...