തീറ്റ കിട്ടാനില്ല; വയനാട്ടിലെ പന്നിഫാമുകൾ പ്രതിസന്ധിയിൽ

pig-farm
SHARE

ഹോട്ടലുകളും സംസ്കരണകേന്ദ്രങ്ങളും അടഞ്ഞതോടെ വയനാട്ടിലെ പന്നിഫാമുകള്‍ പ്രതിസന്ധിയില്‍. മലബാറിലെ മറ്റ് ജില്ലകളില്‍ നിന്നും കൊണ്ടു വരുന്ന അവശിഷ്ടങ്ങളായിരുന്നു പന്നിഫാമുകളിലേക്കുള്ള പ്രധാന തീറ്റ. 

വയനാട്ടില് നൂറ്റമ്പതോളം ചെറുകിട പന്നിഫാമുകളുണ്ട്. ലോക്ഡൗണ് വരുന്നത് വരെ ഏറെക്കുറെ ആദായകരമായി ഇത് മുന്നോട്ട് പോയിരുന്നു. മറ്റ് വളര്ത്തുമൃഗങ്ങളേക്കാള് കൂടുതല് തീറ്റ ലഭ്യമാക്കണം എന്നതാണ് പന്നിഫാമുകളുടെ പ്രത്യേകത. വയനാടിന് പുറമേ കോഴിക്കോട്, കണ്ണുർ ,മലപ്പുറം ജില്ലകളിലെ ഹോട്ടലുകളിലെയും സംസ്കരണകേന്ദ്രങ്ങളിലെയും മറ്റും അവശിഷ്ടങ്ങളാണ് തീറ്റയായി എത്തിച്ചിരുന്നത്. ഹോട്ടലുകള് അടച്ചതോടെ തീറ്റ പ്രതിസന്ധിയിലായി. വാഴത്തടയൊക്കെ വെട്ടിയിട്ടാണ് പലരും ഭക്ഷണമായി കൊടുക്കുന്നത്. പക്ഷെ ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. വളര്ത്തുമൃഗങ്ങള് പട്ടിണി കിടന്ന് മരിക്കുമെന്ന് കര്ഷകര് പറയുന്നു.

വില്പനയും ഗണ്യമായി കുറഞ്ഞു. ഇതോടെ കര്ഷകര് കടുത്ത പ്രതിസന്ധിയിലാണ്. അടിയന്തരമായി കർണ്ണാടകയിൽ നിന്നും ചോളം ഉൾപ്പെടെയുള്ളവ കൊണ്ടുവരാനുള്ള സംവിധാനമൊരുക്കണമെന്ന് കര്ഷകര് ആവശ്യപ്പെടുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...