വെള്ളമില്ല; ചെരണ്ടത്തൂര്‍ ചിറയിലെ നെല്‍കൃഷി പ്രതിസന്ധിയിൽ

cherandoorchira-01
SHARE

കോഴിക്കോട് വടകര ചെരണ്ടത്തൂര്‍ ചിറയില്‍ വെള്ളമില്ലാതെ നാനൂറ് ഏക്കര്‍ നെല്‍ക്കൃഷി പ്രതിസന്ധിയിലായി. കനാലിലേക്ക് വേണ്ടത്ര വെള്ളം തുറന്നുവിട്ടില്ലെങ്കില്‍ പാടം ഉണങ്ങിക്കരിയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ദീര്‍ഘകാലം തരിശായി കിടന്ന ചിറയില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് തുടങ്ങിയ കൃഷിയാണ് കരിഞ്ഞുണങ്ങുന്നത്.  

വര്‍ഷങ്ങളായി തരിശുകിടന്ന മണ്ണ്. ചെരണ്ടത്തൂരിന്റെ പെരുമ വീണ്ടും കതിരണിയുന്നതിന് നാട്ടുകാരും യുവാക്കളും കൈകോര്‍ത്തു. നിലമൊരുക്കി വിത്തെറിഞ്ഞ് വീണ്ടും നൂറുമേനിക്കുള്ള തയാറെടുപ്പിനൊരുങ്ങി. ഈഘട്ടത്തിലാണ് പാടത്തേക്കുള്ള ജലമൊഴുക്ക് തടസപ്പെട്ടത്. കനാല്‍ വഴിയുള്ള ജലമൊഴുക്ക് നിലച്ചതോടെ ചെരണ്ടത്തൂര്‍ ചിറയില്‍ വെള്ളമെത്താതായി. വേനല്‍ കനത്തതിനാല്‍ മുളച്ചതെല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയിയിലെത്തി. പലയിടത്തും പാടം വിണ്ടുകീറിത്തുടങ്ങി. 

കുറ്റ്യാടി കനാല്‍ വഴിയുള്ള ജലവിതരണം കൃത്യമായ അളവില്‍ തുറന്ന് വിട്ടാല്‍ പ്രതിസന്ധിക്ക് പരിഹാരമാകും. മണിയൂര്‍ ബ്രാഞ്ച് കനാലിന്റെ അറ്റത്താണ് ചെരണ്ടത്തൂര്‍ ചിറ. നടുത്തോട്ടില്‍ ഒരടിയില്‍ കൂടുതല്‍ വെള്ളമുണ്ടായാല്‍ മോട്ടോര്‍ ഉപയോഗിച്ച് പാടത്തേക്ക് ജലലഭ്യത ഉറപ്പാക്കാനാകും. ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് നിവേദനം നല്‍കിയിട്ടും പ്രതിസന്ധി പരിഹരിക്കാത്തതിന് പിന്നിലെന്നും കര്‍ഷകര്‍ പറയുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...