ആയഞ്ചേരി പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന്

ayancheripanchayath-05
SHARE

കോഴിക്കോട് ആയഞ്ചേരി പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് വിട്ട സൗമ്യ വലിയവീട്ടില്‍ പ്രസിഡന്റായി. കോണ്‍ഗ്രസിലെ ഭിന്നതയാണ് ഭരണനഷ്ടത്തിനിടയാക്കിയത്.  

യു.ഡി.എഫ് പത്ത്, എല്‍.ഡി.എഫ് ഏഴ് എന്നിങ്ങനെയായിരുന്നു പ‍ഞ്ചായത്തിലെ കക്ഷിനില. എല്‍.ജെ.ഡി ഇടതുമുന്നണിയുടെ ഭാഗമായതോടെ എല്‍.ഡി.എഫ് അംഗബലം എട്ടായി. കോണ്‍ഗ്രസ് പ്രതിനിധി സൗമ്യ വലിയവീട്ടിലിന്റെ പിന്തുണ കൂടി ഉറപ്പിക്കാനായതോടെ ഭരണം എല്‍.ഡി.എഫ് നേടി. സൗമ്യ വലിയവീട്ടില്‍ പ്രസിഡന്റായി. യു.ഡി.എഫ് സ്ഥാനാര്‍ഥി രൂപ കേളോത്തിനെ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് സൗമ്യ തോല്‍പ്പിച്ചത്. 

ലീഗുമായുള്ള ധാരണപ്രകാരം നാലരവര്‍ഷം പ്രസിഡന്റായിരുന്ന നൗഷീദ രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍ പ്രസിഡന്റ് പദവി പങ്കിടുന്നതിനെച്ചൊല്ലിയുള്ള കോണ്‍ഗ്രസ് ലീഗ് തര്‍ക്കമാണ് ഭരണനഷ്ടത്തിനിടയാക്കിയത്. 

MORE IN NORTH
SHOW MORE
Loading...
Loading...