തണ്ടുചീയൽ രോഗത്തിൽ പ്രതിസന്ധിയിലായി വാഴകൃഷി; തിരൂരങ്ങാടിയിൽ ആശങ്ക

plantation-web
SHARE

മലപ്പുറം തിരൂരങ്ങാടി ചുഴലിയില്‍ തണ്ടുചീയുന്ന രോഗം പിടിപ്പെട്ട് രണ്ടായിരത്തോളം വാഴകളടങ്ങുന്ന കൃഷി നാശത്തിന്റെ വക്കില്‍. രോഗം പിടിപ്പെട്ട് മൂപ്പെത്താത്ത വാഴകള്‍ വീണുതുടങ്ങിയതിനാല്‍ കടമെടുത്ത് കൃഷിയിലേക്കിറങ്ങിയ കര്‍ഷകര്‍ ആശങ്കയിലാണ്. കൃഷിവകുപ്പ് ഇടപെട്ട് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ഇരുപതു ദിവസം മുന്‍പാണ് ചുഴലിയിലെ കര്‍ഷകരായ ഹസ്സന്‍കുട്ടിയുടെയും അബൂബക്കറിന്റെയും രണ്ടായിരം വാഴകള്‍ക്ക് തണ്ടുചീയുന്ന രോഗം പിടിപെട്ടത്. മൂപ്പെത്താത്ത വാഴകളില്‍ പലതും ഇതിനോടകം വീണുകഴിഞ്ഞു.

തണ്ടുകള്‍ക്ക് പുറമെ കുലകളിലും രോഗം പിടിപെട്ട് തുടങ്ങിയിട്ടുണ്ട്. കീടനാശിനി ഉപയോഗിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രളയം വരുത്തിവെച്ച നാശങ്ങള്‍ക്ക് പുറമെയാണ് പുതിയ പ്രതിസന്ധി കര്‍ഷകരെ തേടിയെത്തിയത്. 

റംസാന്‍ വിപണി ലക്ഷ്യമാക്കി ആരംഭിച്ച കൃഷിയാണ് പാതി വളര്‍ച്ചയില്‍ വീണുപോയത്. കൃഷി നശിക്കാനുണ്ടായ കാരണം കണ്ടെത്തി സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...