അനുമതിയില്ല; പുലാശ്ശേരിയിലെ പാറമടയ്ക്കെതിരെ പ്രതിഷേധം

quarrykoppam-01
SHARE

പാലക്കാട് കൊപ്പം പുലാശ്ശേരിയിലെ പാറമടയ്ക്കെതിരെ പ്രതിഷേധവുമായി ജനകീയ സമരസമിതി രംഗത്ത്. അനുമതിയില്ലാതെ വർഷങ്ങളായി കരിങ്കൽ ഖനനം നടത്തിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.

കൊപ്പം പഞ്ചായത്തിലെ ഒന്നാം വാർഡ് രായിരനല്ലൂർ മലയുടെ കിഴക്കുവശത്തായി ആശാരിപള്ളിയലിൽ പ്രദേശത്താണ് പാറമട പ്രവര്‍ത്തിക്കുന്നത്. പ്രളയത്തിന് ശേഷം നിർത്തിവെച്ച ക്വാറിയിലെ ഖനനം വീണ്ടും ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് നാട്ടുക്കാർ ജനകീയ സമരസമിതി രൂപീകരിച്ചിരിക്കുന്നത്. 2011 ൽ പ്രവർത്തനം തുടങ്ങിയ കരിങ്കൽ ക്വാറി 2019 ഓഗസ്റ്റ് മാസം വരെ യാതൊരു വിധ അനുമതിയുമില്ലാതെ പ്രവർത്തിച്ചിരുന്നതായി, നാട്ടുക്കാർ ആരോപിക്കുന്നു. ക്വാറിയിൽ നിന്ന് ഉഗ്രസ്ഫോടനത്തില്‍ വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചതായും പരാതിയുണ്ട്.

കഴിഞ്ഞ പ്രളയ സമയത്ത് പാറമടയിൽ നിന്ന് താഴ്‌ന്നപ്രദേശങ്ങളിലേക്ക് വെള്ളം ശക്തമായി പതിച്ചിരുന്നു. കരിങ്കല്ലുകൾ ഉൾപ്പടെ കൃഷിയിടങ്ങളിലേക്കു പതിച്ചതോടെ കർഷകർക്കും വൻ നാശനഷ്ട്ടമാണ് ഉണ്ടായത്. പുതുതായി കെട്ടിടം നിർമിക്കുന്നത് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനാണെന്നാണ് നാട്ടുക്കാർ സംശയിക്കുന്നത്.വിഷയത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് സമരസമിതി. ആരോപണങ്ങളില്‍ പാറടമട ഉടമസ്ഥരുടെ പ്രതികരണം ലഭ്യമായിട്ടില്ല. 

MORE IN NORTH
SHOW MORE
Loading...
Loading...