കുറ്റ്യാടിയില്‍ വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു; കനത്ത ജാഗ്രത

kuttiyadicovid-03
SHARE

കോഴിക്കോട് പേരാമ്പ്രയില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സഞ്ചാരികള്‍ ഏറെയെത്തുന്ന ചുരത്തിലെ വഴിയോരകച്ചവടങ്ങളും അധികൃതര്‍ ഒഴിപ്പിച്ചു.  

58 പേരാണ് കുറ്റ്യാടിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയവരാണ് ഭൂരിഭാഗവും. ഇവരില്‍ മിക്കവരും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നുണ്ടെങ്കിലും ചിലര്‍ക്ക് ഇത് കേട്ടഭാവമില്ല. ഇവരെ ഒരുതവണകൂടി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കും. എന്നിട്ടും  മാറ്റമുണ്ടായില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കും. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദേശ സഞ്ചാരികള്‍ ഏറെയെത്തുന്ന ചുരത്തിലെ തെരുവ് കച്ചവടങ്ങള്‍ നീക്കിയത്. അനുമതി ഇല്ലാതെ കച്ചവടം തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. 

വ്യക്തിശുചിത്വം പാലിക്കുന്നതിനും ഏറെ പ്രാധാന്യമാണുള്ളത്. ഇക്കാര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ചും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...