തോട്ടിലേക്ക് മാലിന്യം തള്ളുന്നു; കുടിവെള്ളം മുട്ടി നാട്ടുകാർ

kannamkadavu-08
SHARE

കോഴിക്കോട് ചേമഞ്ചേരിയില്‍ കണ്ണംകടവില്‍ കോരപ്പുഴയിലേക്ക് ഒഴുകുന്ന തോട്ടിലേക്ക് രാത്രിയുടെ മറവില്‍ പതിവായി മാലിന്യമെറിയുന്നു. കോഴിമാലിന്യമുള്‍പ്പെടെ ഒഴുകിയിറങ്ങി നാട്ടുകാരുടെ കുടിവെള്ളമുള്‍പ്പെടെ മുട്ടി. നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രി കാവലിരുന്നിട്ടും മാലിന്യം തള്ളുന്നത് തടയാനാകുന്നില്ല.   

ഇതൊരു പുഴയിലേക്കുള്ള കൈവഴിയാണ്. വേനല്‍ക്കാലത്തും നിരവധി കുടുംബങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കുന്ന നീരൊഴുക്ക്. തോട് മാലിന്യത്തൊട്ടിയായി മാറാന്‍ തുടങ്ങിയത് അടുത്തിടെയാണ്. മികച്ചനിലയില്‍ സംരക്ഷിക്കുന്നതിന് പകരം രാത്രിയില്‍ വാഹനത്തിലെത്തുന്നവര്‍ മാലിന്യമെറിയും. പ്ലാസ്റ്റിക് കവറിലും ചാക്കിലുമാക്കി വലിച്ചെറിയുന്ന മാലിന്യം അടുത്തദിവസം റോഡിലുള്‍പ്പെെട ചിതറിത്തെറിക്കുന്നത് പതിവാണ്. ദുര്‍ഗന്ധവും കൊതുകും കാരണം നാട്ടുകാരും പ്രതിസന്ധിയിലായി. 

മാലിന്യ സംസ്ക്കരണ മാതൃകയ്ക്ക് നിരവധി പുരസ്കാരം നേടിയ ചേമഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് ഈ പിഴവ്. സി.ടി.വി സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കുടുക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം. പലതവണ ആവശ്യപ്പെട്ടിട്ടും കുന്നുകൂടിയ മാലിന്യം ശേഖരിച്ച് സംസ്ക്കരിക്കുന്നതിന് പഞ്ചായത്ത് തയാറാകുന്നില്ലെന്നും പരാതിയുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...